മോറാഴ : മോറാഴ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ മയിലാട്ട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയം ഡിസംബര്‍ 24ന് രാവിലെ 10 മണിക്ക് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂദനന്‍.ടി സ്വാഗതം പറയും. പുസ്തകം കൈമാറലും മുഖ്യപ്രഭാഷണവും കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള നിര്‍വഹിക്കും. എറണാകുളം ജില്ലാ ജഡ്ജി കെ. സോമന്‍ മയിലാട്ട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കുന്നംകുളം ജില്ലാ ജഡ്ജി ഷിബു എം.പി മയിലാട്ട് ദേവകിയമ്മ, മയിലാട്ട് മാധവന്‍, മയിലാട്ട് കുഞ്ഞിരാമന്‍ എന്നിവരുടെ പേരിലുള്ള എന്‍ഡോവ്മെന്‍റ് വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. ആന്തൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ മനോഹരന്‍. ടി, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. വി അബ്ദുല്‍ ഖാദര്‍, മോറാഴ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ പിടിഎ പ്രസിഡണ്ട്. കെ. വി.അജയകുമാര്‍, എന്നിവര്‍ പ്രസംഗിക്കും.
മോറാഴ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി മഹേഷ്. ടി നന്ദി പറയും.