ന്യൂഡല്‍ഹി:സമരം ശക്തമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. ബുധനാഴ്ച ഡല്‍ഹിയിലെത്തി കര്‍ഷകര്‍ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന ഇതരസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തും.
പഞ്ചാബിലും ഹരിയാനയിലുമുള്ള കര്‍ഷകര്‍ അതിര്‍ത്തികളായ ശംഭുവിലും ഖനൗരിയിലും ദബ്വാലിയിലും കാവല്‍ തുടരും. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയും. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോഓര്‍ഡിനേറ്റര്‍ സര്‍വാന്‍ സിംഗ് പന്ദേരാണു പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.