മാമുക്കോയ ഓര്‍മ്മയായി

Latest News

കോഴിക്കോട്:മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ ഓര്‍മ്മയായി. കണ്ണംപറമ്പ് പള്ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഖബറിസ്ഥാനില്‍ എത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നേരത്തെ നമസ്കാരം നടന്നു.
ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് ടൗണ്‍ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ , സത്യന്‍ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂര്‍, സാവിത്രി ശ്രീധരന്‍ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്കാരിക മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *