മാപ്പ് പറഞ്ഞ് നിതീഷ് കുമാര്‍

Latest News

ന്യൂഡല്‍ഹി: ജനസംഖ്യ നിയന്ത്രണത്തില്‍ നിയമസഭയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
ആംഗ്യ വിക്ഷേപങ്ങളോടെ നിയമസഭയില്‍ ജനസംഖ്യ നിയന്ത്രണ ചര്‍ച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് നിതീഷ് കുമാര്‍ പുലിവാല് പിടിച്ചത്.
സ്ത്രീകള്‍ വിദ്യാഭ്യാസംനേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന പരാമര്‍ശത്തിലാണ് ബിഹാര്‍ നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞത്.താന്‍ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകള്‍ അപകീര്‍ത്തികരമായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിടെയായിരുന്നു നിതീഷിന്‍റെ വിവാദപരാമര്‍ശം. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്‍റെ പ്രാധ്യാന്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ക്ക് മനസ്സിലാകുമെന്നുമാണ് നിതീഷ് പറഞ്ഞത്. സംസ്ഥാനത്തെ പ്രത്യുല്‍പാദനനിരക്കിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
പ്രസ്താവന വിവാദമായതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മയടക്കം നിരവധിപേര്‍ രംഗത്തെത്തി. സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *