മാദി സര്‍ക്കാര്‍ ജനക്ഷേമത്തിന്,
മമത ബന്ധുക്ഷേമത്തിന്: അമിത് ഷാ

Kerala

ദൂമൂര്‍ഝൂല(പശ്ചിമബംഗാള്‍): പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.
പത്തുവര്‍ഷത്തെ മമതയുടെ ഭരണം ഇടതുഭരണത്തെക്കാള്‍ മോശമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ഒറ്റപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
മോദി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായും മമത അവരുടെ ബന്ധുക്കളുടെ ക്ഷേമത്തിനായുമാണു പ്രവര്‍ത്തിക്കുന്നത്. മമത അനന്തരവനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണു ശ്രമിക്കുന്നത്. ഹൗറ ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. 294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍മേയ് മാസങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *