ലക്നൗ : യുപി സര്‍ക്കാര്‍ വികസനത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.തെരഞ്ഞെടുപ്പുകള്‍ മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാകണം. രാഷ്ട്രീയക്കാര്‍ മതത്തെയും ജാതിയെയും കുറിച്ച് സംസാരിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും പ്രിയങ്ക പറയുന്നു. യുപി രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ മാറ്റം ഉണ്ടാകുന്നത് വരെ സംസ്ഥാനത്തിന്‍റെ പക്ഷം വിടില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായി പോരാടുന്നത് തുടരും. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ജനാധിപത്യത്തില്‍ അധികാരം ജനങ്ങളുടെ കൈകളിലാണ്.