കോഴിക്കോട് :മാതൃഭൂമി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ തല്‍സമയം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മാനേജിങ് ഡയറക്ടര്‍ എം. വി ശ്രേയാംസ്കുമാര്‍ എം. പി ആമുഖ പ്രഭാഷണം നടത്തി. ശതാബ്ദി ഫലക അനാച്ഛാദനം പത്മഭൂഷണ്‍ എം. ടി വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു.
സരോവരം കോഴിക്കോട് ട്രേഡ് സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി പി. എ മുഹമ്മദ് റിയാസ്,എം.കെ രാഘവന്‍ എം. പി, രാഹുല്‍ ഗാന്ധി എം.പി (ഓണ്‍ലൈന്‍) എളമരം കരീം എം. പി, മേയര്‍ ബീന ഫിലിപ്പ്, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്‍റ് കെ. മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോ. മാനേജിങ് എഡിറ്റര്‍ പി.വി നിധീഷ് സ്വാഗതവും ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര ശ്രേയാംസ്കുമാര്‍ നന്ദിയും പറഞ്ഞു