മുംബൈ; മഹാ വികാസ് അഗാഡി നേതാവും മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിയുമായ നവാബ് മാലിക്കിനെ ഇ ഡി ചോദ്യം ചെയ്തു.
ഇന്ന് രാവിലെ ആറ് മണിക്കാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ വീട്ടിലെത്തിയത്. അവിടെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു. പിന്നീട് ഏഴരയോടെ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെ 8.30വരെ ചോദ്യം ചെയ്തു.മുംബൈ അധോലോകവുമായി കള്ളപ്പണ ഇടപാട് നടത്തിയെന്നാരോപിച്ചാണ് മാലിക്കിനെ ഇ ഡി ചോദ്യം ചെയ്തത്.മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി കഴിഞ്ഞ ആഴ്ച മാലിക് ആരോപണമുന്നയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടുത്തി പുറത്താക്കാമെന്നാണ് കേന്ദ്രം കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുമായുള്ള സഖ്യം തകര്‍ത്ത് 2019ലാണ് കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ നിലവില്‍വന്നത്.