മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം

Kerala

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍സ്ഫോടനം. അപകടത്തില്‍ ഏഴ് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അഗ്നിശമനസേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിച്ചത് വന്‍ തീപിടിത്തത്തിന് കാരണമായി. രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ചിലര്‍ ഗുരുതരാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *