കൊച്ചി: സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് പൂട്ടിയ മഹാരാജാസ് കോളേജ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷജില ബീവി. കോളേജിലെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് സെക്യൂരിറ്റിമാരെ നിയമിക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും. സംഘര്‍ഷം കണക്കിലെടുത്ത് പൊലീസ് സാന്നിധ്യം തുടരും. എത്രയും വേഗം ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ കൈക്കൊള്ളും. കോളേജ് എത്രയും വേഗം തുറക്കാനാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.