മഹാരാജാസ് കോളജ് തുറന്നു ; എസ്. . എഫ്.ഐ സമരം തുടരുന്നു

Latest News

കൊച്ചി:വിദ്യാര്‍ഥി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. അതിനിടെ കോളജില്‍ എസ്.എഫ്.ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്.എഫ് ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുള്‍ നാസറിന് വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. എസ്.എഫ്.ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെ.എസ്.യുവും രംഗത്തെത്തി.
ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *