കേരള സര്‍വോദയ മണ്ഡലത്തിന്‍റെയും ഗാന്ധി പീസ് ഫൗണ്ടേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ മഹാത്മജി അനുസ്മരണ ചടങ്ങില്‍ യു.കെ കുമാരന്‍ പ്രസംഗിക്കുന്നു
കോഴിക്കോട് : മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സര്‍വ്വോദയ മണ്ഡലത്തിന്‍റെ യും ഗാന്ധി പീസ് ഫൗണ്ടേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ മഹാത്മജി അനുസ്മരണവും സര്‍വോദയ പത്രിക പ്രകാശനവും സംഘടിപ്പിച്ചു. സാഹിത്യകാരന്‍ യു.കെ കുമാരന്‍ ആര്‍. ജയന്തിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സര്‍വോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ സ്വാഗതവും പി. ഐ അജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടപ്പുറം രക്തസാക്ഷിമണ്ഡപത്തിലെത്തി വിശ്വശാന്തി പ്രതിജ്ഞയെടുത്തു. സര്‍വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി യു.രാമചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു