ലഖ്നോ: മഹാകുംഭമേളക്കായി 2500 കോടി രൂപ അനുവദിച്ച് യു.പി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായാണ് തുക ചെലവഴിക്കുക. നടപ്പ് സാമ്പത്തിവര്‍ഷത്തില്‍ 621 കോടി രൂപയും കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി അനുവദിച്ചിരുന്നു.
12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. റോഡുകളുടെ വീതികൂട്ടലും സൗന്ദര്യവല്‍ക്കരണവും ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചല്‍, പ്രയാഗ് രാ ജ്, നൈമിഷാരണ്യ, ഗൊരഖ്പുര്‍, മഥുര, ബതേശ്വര്‍ ധാം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും യു.പി ധനമന്ത്രി അറിയിച്ചു.
ഇതുകൂടാതെ സംസ്ഥാനത്തെ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതുമായ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഗ്രാന്‍റായി 50 കോടി അനുവദിച്ചു. മതപരമായ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.