മല്ലിക സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍

Latest News

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പാണ് പുറത്തിറക്കിയത്. സാമൂഹ്യപരിവര്‍ത്തനതിന് കലയെ ഉപയോഗിച്ച പ്രതിഭയാണ് മല്ലികയെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. കലാരംഗത്തെ പ്രമുഖരായ വ്യക്തികളെ ചാന്‍സലര്‍ പദവിയിലേയ്ക്ക് പരിഗണിക്കുമെന്ന് മുന്‍പ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് പത്മഭൂഷണ്‍ ജേതാവായ മല്ലിക സാരാഭായ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയായ മല്ലിക നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും കഴിവ് തെളിച്ച പ്രതിഭയാണ്. ഇന്ത്യന്‍ നാട്യകലയെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളും മല്ലിക രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *