മലാപ്പറമ്പ് പൈപ്പ്ലൈന്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതിന് പൈപ്പ് ലൈന്‍ റോഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും മറ്റ് റസിഡന്‍സ് അസോസിയേഷന്‍റെയും നിരന്തരമായ ഇടപെടലുകളുടെ ഒടുവില്‍ സംസ്ഥാന ഡി.ജി.പി ഡി.ഒ ലെറ്റര്‍പ്രകാരം അവിടെ ഒരു പൊലീസ് വാര്‍ഡനെ നിയോഗിച്ച് രാവിലെ 8.30 മണി മുതല്‍ 10.30 മണി വരെ ഡ്യൂട്ടിക്ക് നിര്‍ത്തുവാനുള്ള നടപടി സ്വീകരിച്ചു.
ഇതിനുമുമ്പുണ്ടായ കമ്മിഷണര്‍ ഓഫ് പോലീസുമാരും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധകൊടുത്തു.എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ അവിടെ പൊലീസുകാരുടെ സേവനം ലഭിക്കുന്നുള്ളൂ. ട്രാഫിക് പൊലീസുമായി ബന്ധപ്പെടുമ്പോള്‍ കിട്ടുന്നത്, ഞങ്ങളുടെ കണക്കില്‍ പൊലീസ് ഡ്യൂട്ടിക്ക് ആളുണ്ട്. വരാത്തതെന്താണെന്ന് അന്വേഷിക്കാം എന്ന വിചിത്രമറുപടിയാണ്. ഇക്കാര്യത്തില്‍ കോഴിക്കോട് സിറ്റി ട്രാഫിക് വേണ്ട നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
സെക്രട്ടറി