കൊച്ചി: ഇന്‍ഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റുന്നു. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്.
അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കും. കേരളത്തില്‍ തന്നെ ഷൂട്ടിംഗ് നടത്താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് മാറ്റേണ്ടി വന്നതെന്നും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.