മലയാള ഭാഷാ സഹായ സാങ്കേതിക വിദ്യ സേവനോപാധികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Kerala

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍കരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ്വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കാലുള്ള ‘അക്ഷി’ പദപ്രശ്ന പസില്‍ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന് സമര്‍പ്പിച്ചു.
വിവരസാങ്കേതികവിദ്യ പദകോശത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഐസിഫോസിന്‍റെ സഹായ സാങ്കേതികവിദ്യ (അശൈശ്ലെേ ഠലരവിീഹീഴ്യ) വിഭാഗം കാഴ്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത ‘അക്ഷി’ (അഗടഒക അറമുശ്ലേ ഗിീംഹലറഴല ടശോൗഹമശേീി ഒലഹുശിഴ കറലമ) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ആബ്ദുള്‍ ഹക്കീം കെ എം ന് മുഖ്യമന്ത്രി കൈമാറി.
ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആര്‍), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്കിയൂണികോഡ് കണ്‍വേര്‍ട്ടര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്‍റെ (ാമഹമ്യമഹമാ .ശരളീൈ.ീൃഴ) പ്രകാശനവും നടന്നു.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐസിഫോസ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഷേര്‍ളി, റജിസ്ട്രാര്‍ ചിത്ര എം എസ്., ഈഗവേണന്‍സ് വിഭാഗം മേധാവി ഡോ. രാജീവ് ആര്‍ ആര്‍, സഹായ സാങ്കേതികവിദ്യ വിഭാഗം കണ്‍സള്‍ട്ടന്‍റ് ജയദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *