കൊച്ചി :ലോകമാതൃഭാഷാദിനം ആയ ഫെബ്രുവരി 21ന് മലയാളഭാഷയുടെ മഹാത്മ്യം ഉയര്‍ത്തിക്കാട്ടുവാന്‍ കേരളസര്‍ക്കാരും എല്ലാ മലയാളികളും തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും,മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.അക്ഷരമാലാക്രമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേരള ഗവണ്‍മെന്‍റ് വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണ്.എന്നാല്‍ അതിലേറെ മലയാളത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളുവാനും അത് ഉയര്‍ത്തിക്കാട്ടാനും ഏതൊരു മലയാളിക്കും പ്രേരണ നല്‍കുന്ന കാര്യക്ഷമമായ പരിപാടികള്‍ക്ക് കേരള സര്‍ക്കാര്‍ നേതൃത്വം കൊടുക്കണമെന്ന് തോമസ് അഭ്യര്‍ത്ഥിച്ചു.
ലോകമെമ്പാടും മലയാളികളുണ്ട്. മലയാളഭാഷ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് സംശയം ഉണ്ടെങ്കിലും, മലയാളഭാഷ കൂടുതലായി എല്ലാ മേഖലയിലും എത്തിക്കുവാന്‍ പുതിയതലമുറയെ പഠിപ്പിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും എന്ന് തോമസ് പറഞ്ഞു.
എല്ലാ ഭാഷയ്ക്കും അതിന്‍റേതായ പ്രധാന്യമുണ്ട്. അവയെല്ലാം പഠിക്കുവാനും വേണ്ടവിധത്തിലുപയോഗിക്കുവാനും മലയാളികള്‍ തയ്യാറാണ്. എന്നാല്‍ സ്വന്തം ഭാഷയെ കൂടുതലായി ഉപയോഗപ്പെടുത്തുവാ9 മലയാളികള്‍ താല്പര്യം കാണിക്കുവാനുള്ള ഒരു തുടക്കം വേണമെന്ന് തോമസ് അഭിപ്രായപ്പെട്ടു