മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല:
കര്‍ഷക നേതാക്കളോട് സുപ്രീം കോടതി

Kerala

ന്യൂഡല്‍ഹി ; മറ്റുള്ളവരെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിട്ട് കൊണ്ട് സമരം തുടരണോയെന്ന് കര്‍ഷക സംഘടനകള്‍ തിരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി. ഏതെങ്കിലും നയങ്ങളോട് നിങ്ങള്‍ക്ക് എതിര്‍പ്പ് ഉള്ളത് കൊണ്ട് മറ്റുള്ളവര്‍ അതിന്‍റെ എല്ലാ ഫലങ്ങളും സഹിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നവംബര്‍ മുതല്‍ അതിര്‍ത്തികളില്‍ പ്രതിഷേധമിരിക്കുകയാണ് കര്‍ഷകര്‍.ഒരു പ്രത്യേക നിയമവുമായി ഒത്തുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അതിന് മറ്റുള്ളവര്‍ കഷ്ടപ്പെടണമെന്ന് അര്‍ത്ഥമില്ല. എല്ലാതരത്തിലും ഒരു ഗ്രാമം സൃഷ്ടിക്കാനാണ് നിങ്ങള്‍ നോക്കുന്നത്. അത് ചെയ്തോളു, പക്ഷേ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിക്കൊണ്ടാകരുതെന്നും കോടതി പറഞ്ഞു. കര്‍ഷക സമരത്തിനെതിരായ വീട്ടമ്മ നല്‍കിയ ഹര്‍ജിയിലായി കോടതിയുടെ പ്രതികരണം.നിരന്തരമായ ഉപരോധങ്ങളും പ്രതിഷേധങ്ങളും കാരണം നോയിഡയില്‍ നിന്ന് ദില്ലിയിലേക്ക് പോകാന്‍ 20 മിനിറ്റിനുപകരം ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കുന്നുവെന്ന് കാണിച്ചായുരുന്നു വിട്ടമ്മയുടെ ഹര്‍ജി. സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതിഷേധം ബാധിക്കരുതെന്ന് വ്യക്തമാക്കി മാര്‍ച്ച് 26 ന് കോടതി കേന്ദ്രത്തിനും പോലീസിനം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തെത്തുടര്‍ന്ന് മുന്‍ഗണന മാറ്റിയെങ്കിലും, ഉപരോധങ്ങള്‍ നീക്കം ചെയ്യാനും ദില്ലിഎന്‍സിആര്‍ യാത്രാമാര്‍ഗ്ഗം സുഗമമാക്കാനും അധികൃതര്‍ പരമാവധി ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതേസമയം എന്തൊക്കെ ആണെങ്കിലും മറ്റുള്ളവരുടെ സഞ്ചാരത്തെ തടഞ്ഞ് കൊണ്ടാവരുത് പ്രതിഷേധങ്ങള്‍ എന്ന് കോടതി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *