മയക്കുമരുന്ന് പാര്‍ട്ടി കേസ്; ആര്യന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Latest News

മേുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആര്യന്‍ ഖാന്‍ ചരസാണ് ഉപയോഗിച്ചതെന്ന് എസിബി വൃത്തങ്ങള്‍ അറിയിക്കുന്നു.മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ആര്യന്‍ ഖാനെ ഒരു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ആര്യന്‍റെ വാട്സപ്പ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിക്കും.അറസ്റ്റിലായ എല്ലാവരുടെയും വാട്സപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ എന്‍സിബി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ആര്യനെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കാന്‍ ആര്യന്‍റെ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് എന്‍സിബി തീരുമാനം.
ഇന്നലെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായി എന്‍സിബി അറിയിച്ചു.ഇടപാടുമായി ബന്ധപ്പെട്ട് മുംബൈയിലും നവി മുംബൈയിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *