ചരിത്രമായി ഇന്ത്യയുടെ അതിവേഗ ജയം

Sports

. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് ഏഴു വിക്കറ്റിന്

കേപ്ടൗണ്‍:ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. രണ്ടുദിവസത്തിനുള്ളിലാണ് ഇന്ത്യ അതിവേഗം വിജയത്തിലേക്ക് എത്തിയത്.രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി.യശസ്വി ജയ്സ്വാള്‍ (28) ശുഭ്മാന്‍ ഗില്‍ (10) വിരാട് കോഹ്ലി (12) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ (17) ശ്രേയസ് അയ്യര്‍ (നാല് ) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.
ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 3 ന് 80.
ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്‍റെയും രണ്ടാം ഇന്നിംഗ്സില്‍ ബുംറയുടെയും തകര്‍പ്പന്‍ ബൗളിംഗ് ആണ് ഇന്ത്യക്ക് അതിവേഗ ജയം ഒരുക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി നേടി.
ഈ മത്സരത്തിലെ ജയത്തോടെ ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത്ത് ശര്‍മ്മയുമെത്തി. കേപ്ടൗണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. കേപ്ടൗണില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്ത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരവും കേപ്ടൗണ്‍ ടെസ്റ്റിന്‍റെ പേരിലായി. രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം മത്സരം പൂര്‍ത്തിയായത്. 1932-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ വിജയമായിരുന്നു ഏറ്റവും വേഗത്തില്‍ ഫലം കണ്ട ടെസ്റ്റ് മത്സരമായി കണക്കാക്കിയിരുന്നത

Leave a Reply

Your email address will not be published. Required fields are marked *