ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.2021 മെയില്‍ നന്ദിഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയാണ് സുപിയാന്.കേസില്‍ ജനുവരി 31ന് തുടര്‍വാദം കേള്‍ക്കാനുള്ളതിനാല്‍ അതുവരെ അറസ്റ്റുണ്ടാകരുതെന്ന് ജസ്റ്റീസ് എല്‍. നാഗേശ്വര റാവു, ജസ്റ്റീസ് ബി.ആര്. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ സുപിയാന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. നിലവില്‍ കേസ് സിബിഐ അന്വേഷണത്തിലാണ്.