ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മൂന്ന് മാസത്തേക്കാണ് മന്‍ കീ ബാത്ത് നിര്‍ത്തിവെക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഔചിത്യം പാലിക്കുന്നതിന്‍റെ ഭാഗമായി മന്‍ കീ ബാത്ത് അടുത്ത മൂന്ന് മാസത്തേക്ക് പ്രക്ഷേപണംചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മന്‍ കീ ബാത്തിന്‍റെ 110-ാമത്തെ എപ്പിസോഡ് ആയിരുന്നു ഞായറാഴ്ച പ്രക്ഷേപണം ചെയ്തത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പും മന്‍ കീ ബാത്ത് കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ ഒരുങ്ങുന്നവരോട് നിങ്ങളുടെ ആദ്യത്തെ വോട്ട് രാജ്യത്തിനുവേണ്ടിയാകണമെന്ന് മോദി പറഞ്ഞു.