മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

Kerala

.ഗവര്‍ണര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം:ഭരണഘടന യ്ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിക്കെതിരെ പരാതി നല്‍കി.
മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം.അതിനു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കും. സത്യപ്രതിജ്ഞയോട് കൂറ് കാണിക്കേണ്ട മന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ഭരണഘടനയെ അവഹേളിച്ചു.ഇത് സത്യപ്രതിജ്ഞാ ലംഘനമാണന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു നിമിഷം പോലും സജി ചെറിയാന് മന്ത്രിയായി ഇരിക്കാന്‍ യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭരണഘടനയോട് ഒരു കൂറും ഇല്ല എന്ന തരത്തിലാണ് മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത്. അദ്ദേഹത്തില്‍ നിന്നും രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്‍റേത് സത്യപ്രതിജ്ഞാ ലംഘനമാണ്.സുവ്യക്തമായ വാക്കുകളാണ് അദ്ദേഹത്തിന്‍റേത്.അതിനാല്‍ രാജിവെക്കാതെ വേറെ വഴിയില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് മന്ത്രിക്കെതിരെ പരാതി നല്‍കി. ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മന്ത്രി സജി ചെറിയാന്‍ സമ്മതിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. മന്ത്രി കസേരയില്‍ ഇരിക്കാന്‍ സജി ചെറിയാന് യോഗ്യതയില്ല.ഭരണനേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും കുമ്മനം പറഞ്ഞു. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് കോണ്‍ഗ്രസിനുവേണ്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ജനപക്ഷ നേതാവ് പി.സി ജോര്‍ജും ഗവര്‍ണര്‍ക്കു പരാതി നല്‍കി. മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ യുവജനസംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. മുല്ലപ്പ ള്ളിയില്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പരിപാടിയില്‍ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം

Leave a Reply

Your email address will not be published. Required fields are marked *