മന്ത്രി റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു: ടി.സിദ്ദിഖ്

Top News

കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ്.റിയാസ് ഇങ്ങനെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നത് ഹിതകരമാണോയെന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വവും ആലോചിക്കണമെന്ന് അദ്ദേഹം മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിവൈരാഗ്യം പ്രചരിപ്പിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. ബി.ജെ.പിയുമായി പ്രതിപക്ഷ നേതാവിന് അന്തര്‍ധാരയുണ്ടെന്ന് ആക്ഷേപിക്കുന്ന റിയാസിനെ വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നു, അത്തരം ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ.നിയമസഭയില്‍ ഫയല്‍ മേശപ്പുറത്ത് വെക്കുമ്പോള്‍ ആക്ഷേപകരമായ ഒരു കാര്യവും മന്ത്രിമാര്‍ പറഞ്ഞ ചരിത്രമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രി റിയാസ് സഭയില്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ മര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്.നട്ടെല്ലിന് പകരം വാഴപ്പിണ്ടി ചേരുന്നത് പ്രതിപക്ഷത്തിനല്ല,ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കാണ്. റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം.ബി.ജെ.പിയുമായി കോണ്‍ഗ്രസ് ബന്ധം പുലര്‍ത്തിയതിന് ഒറ്റ തെളിവ് പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്നാല്‍ ശ്രീഎമ്മിന്‍റെ സാന്നിധ്യത്തില്‍ സി.പി.എം -ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ തയ്യാറാകണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.
കെ.കെ. രമക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. രമക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റേതെന്നും സിദ്ദിഖ് ആരോപിച്ചു.മാധ്യമ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എം. ലിജു, കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *