മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം : മന്ത്രിമാര്‍ക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്‍റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട ചട്ടങ്ങള്‍ക്ക് പകരം പുതിയവ വേണമെങ്കില്‍ അതിനാവശ്യമായ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പരിശീലനം ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.
ഐഎംജി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മൂന്ന് ദിവസമായി പത്ത് സെഷനുകളാണുള്ളത്. മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്‍റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട ചട്ടങ്ങള്‍ക്ക് പകരം പുതിയവ വേണമെങ്കില്‍ അതിനാവശ്യമായ നടപടി എടുക്കണം. തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് മത്സരിച്ചു.അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അധികാരത്തില്‍ ഏറികഴിഞ്ഞാല്‍ പിന്നെ ഈ രണ്ട് ചേരിയില്ല. മുന്നിലുള്ളത് ജനങ്ങള്‍ മാത്രമാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ല. ഭരണപരമായ ചുമതലകളില്‍ മന്ത്രിമാരെ പോലെ തന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണം. കേരളത്തിന്‍റെ അഭിമാന പദ്ധതിയായ ലൈഫിന്‍റെ ആശയം ആദ്യം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു.
പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. മുന്‍ സര്‍ക്കാരിന്‍റെ കാലത്തേതുപോലെ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു.
ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. ഒരോ മേഖലയിലെയും വിദഗ്ധരാണ് മന്ത്രിമാരുമായി സംവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *