ചെന്നൈ: പ്രമുഖ തമിഴ്നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു. 20ലധികം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല 300ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തുപ്പാക്കി, സിരുശെത, ഗജിനി, ചന്ദ്രമുഖി, അന്യന്‍, തമ്പി, യാരെടി നീ മോഹിനി, തമിഴ് പാടം, അലക്സ് പാണ്ഡ്യന്‍, അടക്കം ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്‍റെ സുവിശേഷങ്ങള്‍ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
1979ല്‍ ഭാരതിരാജയുടെ അസിസ്റ്റന്‍റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവടുമാറ്റിയത്. മലയാളത്തില്‍ ജോമോന്‍റെ സുവിശേഷമാണ് പ്രധാന ചിത്രം.നാന്‍ ഉങ്കല്‍ രസികന്‍, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊര്‍ക്കാവലന്‍, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങിയ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ ഉഷ, മകന്‍ ഹരീഷ്.
