ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. റൗസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം മേയ് 31 വരെ നീട്ടിയിരുന്നു.
അതേസമയം വിചാരണക്കോടതിയുടെ അതേ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗബാധിതയായ ഭാര്യയെ കാണുന്നതിന് സിസോദിയയ്ക്ക് അനുവാദം നല്‍കി. ഫെബ്രുവരി മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന് താല്‍ക്കാലികമായി ജാമ്യം അനുവദിച്ചിരുന്നു.