മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; മരണം 11 ആയി

Top News

ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇന്നലെ രാവിലെ 11:30 ഓടെയാണ് ഹാര്‍ദയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനം ഉണ്ടായത്.അപകടത്തില്‍ ആറ് പേര്‍ തല്‍ക്ഷണം മരിച്ചു. നിരവധി തവണ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.60 പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. 100 ആംബുലന്‍സുകളും 400 പൊലീസ് ഉദ്യോഗസ്ഥരെയും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലത്തെത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരുക്കേറ്റ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും അറിയിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. സംസ്ഥാന ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *