മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

Top News

ഭോപ്പാല്‍:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ജാതി സര്‍വ്വേ നടപ്പാക്കുമെന്ന പ്രധാനപ്പെട്ട വാഗ്ദാനമടക്കം നിരവധി ആനുകൂല്യങ്ങളുള്ളതാണ് പ്രകടനപത്രിക.100 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 500 രൂപയും 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 1,500 രൂപയും ക്യാഷ് ഇന്‍സെന്‍റീവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുവാക്കള്‍ക്ക് 8,000 രൂപ വരെ തൊഴിലില്ലായ്മ വേതനവും പ്രകടനപത്രികയിലുണ്ട്.ജാതി സെന്‍സസ് നടത്തുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. ഒബിസി വിഭാഗത്തിന് 27% സംവരണം, വനിതകള്‍ക്ക് മാസം 1500 രൂപ, ഓള്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും എന്നും വാഗ്ദാനമുണ്ട്. മറ്റ് വിഭാഗങ്ങളില്‍ കര്‍ഷകര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് നിശ്ചിത മാസവരുമാനം, വിളകള്‍ക്ക് മിനിമം താങ്ങുവില എന്നിവയാണ് കര്‍ഷകരെ ലക്ഷ്യംവച്ചുള്ള പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *