ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിന്നും ഭാരത് ദര്‍ശന്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് ആരംഭിക്കും.ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങിലൂടെ കടന്നുപോകുന്ന ദേഖോ അപ്നാ ദേശ് എന്ന ടൂറിസ്റ്റ് ട്രെയിനിനു പിന്നാലെയാണ് ഈ ട്രെയിന്‍ സര്‍വീസ് തുടക്കം കുറിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതും സൗകര്യപ്രദവുമായ വിനോദസഞ്ചാര പാക്കേജുകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെയും, കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയത്തിന്‍റെയും സംയുക്ത പദ്ധതിയാണ് ഭാരത് ദര്‍ശന്‍. ഏതെങ്കിലും കാരണത്താല്‍ വിനോദസഞ്ചാരത്തിന് അവസരം നഷ്ടപ്പെട്ട ആളുകള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംസ്കാരം പരിചയപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. മദ്ധ്യപ്രദേശില്‍ നിന്നും തുടക്കം കുറിക്കുന്ന ഭാരത് ദര്‍ശന്‍ ട്രെയിന്‍, രേവ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ആഗ്ര, മഥുര, ഹരിദ്വാര്‍, ഋഷികേശ്, അമൃത്സര്‍, വൈഷ്ണോ ദേവി ക്ഷേത്രം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും.