മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Top News

ചെന്നൈ: മദ്രാസ് ഐഐടി കാമ്പസിനുള്ളില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയാണ് മരിച്ചത്.
22 വയസുകാരനായ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറി തുറക്കുന്നില്ലെന്ന സഹപാഠികളുടെ പരാതിയെത്തുടര്‍ന്ന് വാര്‍ഡന്‍ എത്തി കതക് തള്ളിത്തുറക്കുകയായിരുന്നു. മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.സംഭവത്തില്‍ കോട്ടൂര്‍പുരം പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ഇതിനിടെ, കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥി അമിതമായി ഗുളിക കഴിച്ച് കാമ്ബസിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇയാളെ ഉടനടി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *