ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്ന് വരെ നീട്ടി.ദല്‍ഹിയിലെ റൗസ് അവന്യൂ കോടതിയുടെതാണ് നടപടി. അതേസമയം രാഷ്ട്രീയ നേതാവായ സിസോദിയക്ക് ജയിലില്‍ പുസ്തകം നല്‍കുന്നതിനൊപ്പം കസേരയും മേശയും അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
2022 സെപ്തംബറിലാണ് സിസോദിയ അറസ്റ്റിലായത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐയും ഇ.ഡിയും സിസോദിയക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ആരാഞ്ഞിരുന്നു. മോദി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
