ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു.
ഡല്‍ഹി മുഖ്യമന്ത്രിയെ എട്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഉച്ചക്ക് ഒരു മണിക്കൂര്‍ ഭക്ഷണം കഴിക്കാന്‍ ഇടവേള നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കേജരിവാള്‍ സിബിഐ ആസ്ഥാനത്തുനിന്നും മടങ്ങി.
ഞായറാഴ്ച രാവിലെയാണ് കേജരിവാള്‍ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കേജരി വാള്‍ എത്തിയത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സിബിഐ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു. രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് എന്നിവരുള്‍പ്പെടെ സിബിഐ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച നിരവധി പാര്‍ട്ടി നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.