മദ്യംമയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പരാതിപ്പെടാം

Top News

കോഴിക്കോട് : ക്രിസ്തുമസ്പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.
വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. എക്സൈസ് ഓഫീസ്, ഓഫീസ് മേധാവികളുടെ ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍ : ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 04952372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 04952372927, 9447178063, അസിസ്റ്റന്‍റ്എക്സൈസ് കമ്മീഷണര്‍ (ഋിളേ.) കോഴിക്കോട് 04952375706 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 04952376762 9400069677, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര 04962610410 9400069679,എക്സൈസ് സര്‍ക്കിള്‍ഓഫീസ്, വടകര 04962515082 9400069680, എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 049524222009400069683, എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് 04952722991 9400069682, എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം 049528027669400069684, എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി 049522244309400069685, എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ 049522636669400069686, എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി 0495262441019400069687, എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി 049526418309400069688, എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര049525167159400069689, എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം 049625561009400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 04962202788 9400069692.

Leave a Reply

Your email address will not be published. Required fields are marked *