മത്സ്യബന്ധന മേഖലയിലെ സബ്സിഡി കുറയ്ക്കില്ല : കേന്ദ്രം

Top News

ന്യൂഡെല്‍ഹി: രാജ്യത്ത് മത്സ്യബന്ധന മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലെ വ്യക്തമാക്കി.ലോക വ്യാപാര സംഘടനയുടെ തീരുമാനം മുന്‍നിര്‍ത്തിയാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.
നിലവില്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, മണ്ണെണ്ണ തുടങ്ങിയവയ്ക്കാണ് സബ്സിഡി നല്‍കുന്നത്. ഇത് നിര്‍ത്തലാക്കിയാല്‍ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.ലോക വ്യാപാര സംഘടനയുടെ കരാര്‍ പ്രകാരം, മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കൂടി മാത്രമേ സബ്സിഡി നല്‍കുകയുള്ളൂ എന്ന് അറിയിച്ചിരുന്നു. 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കാണ് ഇത് ബാധകമാവുക.
എന്നാല്‍, 25 വര്‍ഷത്തേക്ക് സബ്സിഡി നീട്ടി നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ലോക വ്യാപാര സംഘടനയുടെ നിലപാടിനെതിരെ നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *