കോഴിക്കോട്: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ 2021 – 22 വര്‍ഷത്തെ തുക ശേഖരണത്തിന്‍റെ ഒന്നാം ഘട്ടം ജനുവരി 14 വരെയും രണ്ടാം ഘട്ടം 2022 ജനുവരി 25 മുതല്‍ 31 വരെയും മൂന്നാം ഘട്ടം ഫെബ്രുവരി 23 മുതല്‍ 28 വരെയും അതത് കേന്ദ്രങ്ങളിലൂടെ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ രേഖകള്‍ സഹിതം നരിട്ട് ഹാജരാകണം.
2021ല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ച രശീതി, ക്ഷേമനിധി വഹിതം അടച്ചത് രേഖപ്പെടുത്തിയ ക്ഷേമനിധി പാസ്സബുക്ക്, ആനുകൂല്യം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഗുണഭോക്താവിന്‍റെ പേരിലുള്ള ദേശസാത്കൃത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 2022 ജനവരിയില്‍ അടയ്ക്കേണ്ട രണ്ടാംഗഡു തുകയായ 500 രൂപ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫോണ്‍ : 0495 2383780.