ചെന്നൈ: നടുക്കടലില്‍ വച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം. തമിഴ്നാട് നാഗപട്ടണം ജില്ലയിലെ വേദരണ്യത്ത് നിന്ന് പോയ ഏഴ് മത്സ്യതൊഴിലാളികള്‍ അടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
മൂന്ന് ഫൈബര്‍ ബോട്ടുകളിലെത്തിയ കൊള്ളക്കാര്‍ ഇരുമ്പുവടിയും ഇഷ്ടികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മത്സ്യത്തെഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരങ്ങളും അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഫോണുകളും കൊള്ളക്കാര്‍ കവര്‍ന്നെന്നും പരാതിയുണ്ട്