മതേതര കക്ഷികള്‍ ഒന്നിക്കണം : എം.പി. ഫിറോസ് ഖാന്‍

Latest News

കോഴിക്കോട് :മതതര കക്ഷികള്‍ രാജ്യത്തിന്‍റെ രക്ഷയ്ക്ക് ഒന്നിക്കണമെന്ന് ആര്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.പി. ഫിറോസ്ഖാന്‍ അഭിപ്രായപ്പെട്ടു.മൂന്നാംമുന്നണി എന്ന നടക്കാത്ത സ്വപ്നത്തിന്‍റെ പിറകെ പോകാതെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരചേരിയില്‍ അണിനിരക്കണം. അല്ലെങ്കില്‍ ചരിത്രം മാപ്പ് നല്‍കില്ല. ബീഹാര്‍ മോഡലില്‍ അധികാരം പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിച്ചിറയില്‍ സിറ്റി കമ്മിറ്റി സംഘടിപ്പിച്ച നോര്‍ത്ത്, സൗത്ത് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫിറോസ്ഖാന്‍.സഹദ് അരീക്കാട് അധ്യക്ഷതവഹിച്ചു. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ബിനു പഴയഞ്ചിറ, യുവജന ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് യൂസഫലി മടവൂര്‍, ജില്ലാ പ്രസിഡന്‍റ് പുന്‍കണത്ത് ചന്ദ്രന്‍, സെക്രട്ടറി ഷാഹുല്‍ഹമീദ്,ട്രഷറര്‍ രാജേഷ് കുണ്ടായിത്തോട് എന്നിവര്‍ സംസാരിച്ചു.ഇല്ല്യാസ് സാഗതവും ജംഷാദ് കുറ്റിച്ചിറ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *