മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് അമിത്ഷാ

Top News

ബംഗളൂരു: മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു.പ്രീണനത്തിനായി നല്‍കിയ ഈ നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ബിജെപി നല്‍കി. മുസ്ലിം വിഭാഗത്തിനുള്ള സംവരണം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലുങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള കര്‍ണാടക നഗരമായ ബിദാറിലെ പൊതുപരിപാടിക്കിടെയാണ് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *