പയ്യന്നൂര്‍: ബാക്ടീരിയകളെയും സെല്ലുലോയിഡുകളെയുംകുറിച്ച് ഇതുവരെയുള്ള പഠനങ്ങളുടെ ക്രോഡീകരണത്തില്‍ പ്രതീക്ഷകളേറെ.
കാര്‍ഷിക ആരോഗ്യവ്യവസായ മേഖലകള്‍ക്ക് ഉണര്‍വേകുന്ന കണ്ടെത്തലുകളാണ് അപ്ലൈഡ് മൈക്രോബയോളജി ആന്‍ഡ് ബയോടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച അവലോകന പഠനത്തിലൂടെ ശാസ്ത്രലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. കേരള കേന്ദ്രസര്‍വകലാശാലയിലെ ജീനോമിക് ശാസ്ത്രവിഭാഗം അസി. പ്രഫസര്‍ ഡോ. രഞ്ജിത്ത് കുമാവത്തിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഇതുവരെയുള്ള കണ്ടെത്തലുകളുടെ അവലോകനപഠനം നടത്തിയതിലൂടെ പുതിയ സാങ്കേതികവിദ്യകളുടെ പ്രാധാന്യവും രീതികളും വെളിപ്പെടുത്തിയത്.
സൂക്ഷ്മാണുക്കള്‍, സസ്യങ്ങള്‍, മനുഷ്യര്‍ എന്നിവയിലെ ജൈവിക പരിണാമത്തെ (മെറ്റബോളിസം) നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകളായ എന്‍സൈമുകള്‍ മണ്ണില്‍നിന്നു നേരിട്ടു വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നതാണ് അവലോകന പഠനത്തിന്‍റെ ചുരുക്കം. ഇതുവരെ മണ്ണില്‍നിന്നു കണ്ടെത്തിയിരുന്ന ബാക്ടീരിയകളില്‍നിന്നായിരുന്നു എന്‍സൈമുകളെ വേര്‍തിരിച്ചിരുന്നത്.
പുതിയ പഠനത്തിന്‍റെ വെളിച്ചത്തില്‍ മണ്ണില്‍നിന്നു നേരിട്ട് എന്‍സൈമുകളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതിലൂടെ സമയവും ചെലവുകളും കുറയ്ക്കാനാകുമെന്നതിലുപരി ഇതിലുള്ള പോരായ്മകള്‍ കൃത്യതയോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
കാര്‍ഷികമേഖലയില്‍ വിത്തുകള്‍ വേഗത്തില്‍ വളരുന്നതിനും വേരുകള്‍ ശക്തിപ്പെടുന്നതിനും വേഗത്തില്‍ പുഷ്പിച്ച് കായ്ഫലമുണ്ടാകുന്നതിനും എന്‍സൈമുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. ചെടികളിലെ സെല്ലുലോയ്ഡുകളെ അതിവേഗത്തില്‍ ഗ്ലൂക്കോസാക്കി മാറ്റാനും കഴിയും.
വ്യവസായങ്ങള്‍ക്കാവശ്യമായ മോള്‍ഡുകളുടെ നിര്‍മാണം,പേപ്പര്‍ ഇന്‍ഡസ്ട്രിയില്‍ പള്‍പ്പുകള്‍ കൃത്യതയോടെ പാകപ്പെടുത്തല്‍, ഭക്ഷ്യവിഭവങ്ങളിലെ നിറങ്ങള്‍, രുചി, മണം എന്നിവ രൂപപ്പെടുത്താനും കഴിയുമെന്നതാണ് പഠനഫലം. മെഡിക്കല്‍രംഗത്തും എന്‍സൈമുകളുടെ പ്രയോഗം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പര്യാപ്തമാണ്.
മൈക്രോബയല്‍ എന്‍സൈമുകളുടെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ കാരണം ആരോഗ്യസംരക്ഷണത്തിലും വ്യാവസായികമേഖലയിലും നിരവധി ആവശ്യക്കാരുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വൈവിധ്യങ്ങളായ നോവല്‍ എന്‍സൈമുകളുടെ തിരിച്ചറിയലിനായി പരമ്ബരാഗതരീതിയിലുള്ള എന്‍സൈം സ്ക്രീനിംഗ് ഇതോടെ ഇല്ലാതാകുകയാണ്.
എന്‍സൈം ജീവശാസ്ത്രത്തിലെ മെഷീന്‍ ലേണിംഗ്, ഒമിക്സ് ടെക്നോളജി പോലുള്ള നിരവധി പുതിയ രീതികളും