. നാല് പേര്‍ക്ക് പരുക്ക്
.17 കാരന്‍റെ കൈപ്പത്തികള്‍ അറ്റു
തിരുവനന്തപുരം: മണ്ണന്തലയില്‍ നാടന്‍ ബോംബു നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയില്‍ നാലു പേര്‍ക്ക് പരുക്ക്. പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്‍റെ രണ്ടു കൈപ്പത്തികളും അറ്റു.ഒപ്പമുണ്ടായിരുന്ന അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കും പരുക്കേറ്റു. ഇതില്‍ അഖിലേഷിന്‍റെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കേറ്റ കിരണ്‍,ശരത് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്. നാലു പേരും ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മിച്ചത് പൊലീസിനെ എറിയാനാണോ എന്ന് സംശയമുണ്ട്. നാലു പേര്‍ക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പോയിരുന്നു.