ഗോയിക്കു പുറമേ ബിആര്‍എസ് എം.പി നമോ നാഗേശ്വര്‍ റാവുവും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നോട്ടീസ് പരിഗണിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോ എന്ന് പരിശോധിച്ച സ്പീക്കര്‍ ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഉറപ്പാക്കാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയും സഭയില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അവിശ്വാസ ചര്‍ച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു എന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്. അവിശ്വാസം പരാജയപ്പെടുമെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രമേയം നല്‍കുമെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.അതേസമയം, പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്.