ഇംഫാല്‍: മണിപ്പൂരില്‍നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്തകള്‍. കലാപത്തിനിടെ 18 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു സംഘം ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
മേയ് 15ന് നടന്ന സംഭവത്തിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്.സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ ആയുധധാരികള്‍ക്ക് വിട്ട് നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. അതിക്രമത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നാണ് ആരോപണം. പെണ്‍കുട്ടി ഇപ്പോള്‍ നാഗാലാന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.