. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ അനുമതി
ഇംഫാല്‍: മെയ്തേയി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലി കലാപം രൂക്ഷമായ മണിപ്പൂരിലെ സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചു.സംഘര്‍ഷം തുടരുന്നതിനിടെ ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണറുടെ അനുമതി.സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. അക്രമം തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് നിര്‍ദ്ദേശം.സംസ്ഥാനത്ത് പൊതുസമാധാനംനിലനിര്‍ത്തുന്നതിനാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്/ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്ക് ഉത്തരവ് കൈമാറി. അക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 9,000 പേരെയാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. കൂടുതല്‍ ആളുകളെ മാറ്റുനുള്ള ശ്രമത്തിലാണ്.സംഘര്‍ഷം നിയന്ത്രിക്കാന്‍ അസം റൈഫിള്‍സിന്‍റെയും സൈന്യത്തിന്‍റെയും അഞ്ച് കോളങ്ങളെ വിന്യസിച്ചിട്ടുണ്ട്.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ചുദിവസത്തേയ്ക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു.എട്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. ഇതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന പ്രതിഷേധ റാലിക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ അക്രമവും തീവെപ്പും അടക്കമുള്ളവ വ്യാപകമായി അരങ്ങേറി.എട്ടു ജില്ലകളില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിട്ടും അക്രമം തടയാന്‍ കഴിഞ്ഞില്ല.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ ഫോണില്‍ ബന്ധപ്പെട്ടു. കലാപം അടിച്ചമത്താന്‍ കേന്ദ്രം ഇടപടണമെന്നും ബിരേന്‍ സിംഗ് അമിത് ഷായോട് ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്‍റെ തീവ്രത കണക്കിലെടുത്ത് 14കമ്പനി ദ്രുത കര്‍മസേന, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവര്‍ സംസ്ഥാനത്തേക്ക് തിരിച്ചു.