മണിക്കൂറില്‍ ആറായിരം കിലോമീറ്റര്‍ വേഗം; അന്തരീക്ഷത്തിന് മുകളിലൂടെ പറക്കുന്ന മിസൈലുമായി അമേരിക്ക

Top News

ന്യൂയോര്‍ക്ക്: സൈനിക പ്രതിരോധ രംഗത്ത് അതിശക്തമായ മിസൈല്‍ പരീക്ഷിച്ച് അമേരിക്ക.ഹൈപ്പര്‍ സോണിക് വിഭാഗത്തില്‍പെട്ട മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. അന്തരീക്ഷത്തിന് മുകളിലൂടെ പാഞ്ഞ് ലക്ഷ്യസ്ഥാനം തകര്‍ക്കുന്ന മിസൈല്‍ മണിക്കൂറില്‍ 6200 കിലോമീറ്റര്‍ വേഗത്തിലാണ് പറക്കുകയെന്ന് പെന്‍റഗണ്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ മാസം റഷ്യ പരീക്ഷിച്ച് വിജയിച്ചെന്ന് അവകാശപ്പെടുന്ന സിര്‍കോണ്‍ എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലിന് ബദലായിട്ടാണ് അമേരിക്ക പുതിയ മിസൈല്‍ വികസിപ്പിച്ചത്. അമേരിക്കയുടെ ഡിഎആര്‍പിഎ ഏജന്‍സിയാണ് മിസൈല്‍ പരീക്ഷണ വാര്‍ത്ത പുറത്തുവിട്ടത്. ഹ്വാക് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയിലെ മിസൈലാണ് പരീക്ഷിച്ചത്. റയ്ത്തോണ്‍ ടെക്നോളജീസാണ് മിസൈല്‍ നിര്‍മ്മിച്ചത്.റഷ്യയും ചൈനയും നിര്‍മ്മിച്ചിരിക്കുന്ന മിസൈ ലുകളെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *