കോഴിക്കോട്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ മജ്ജമാറ്റി വെക്കല്‍ ശസ്ത്രക്രിയ വളരെ എളുപ്പമായിട്ടുണ്ടെന്നും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പ്രമുഖ ഹെമറ്റോ ഓങ്കോളജിസ്റ്റും കോഴിക്കോട് ആസ്റ്റര്‍ മിംസിലെ മജ്ജ മാറ്റി വെക്കല്‍ വിദഗ്ദനുമായ ഡോ.എം.ആര്‍ കേശവന്‍ പറഞ്ഞു. കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തലാസീമിയ രോഗവും വിദഗ്ദചികിത്സയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് സഹോദരങ്ങളുടെ മജ്ജ മാത്രമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചിരുന്നത്. 2015 മുതല്‍ പകുതി യോജിച്ച മാതാപിതാക്കളുടെ മജ്ജയും വിജയകരമായി ശസ്ത്രക്രിയക്ക് ഉപയോഗിച്ച് വരുന്നുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ദീര്‍ഘകാല ഫലപ്രാപ്തി അറിയാനിരിക്കുന്നതേയുള്ളൂവെന്നും അദേഹം പറഞ്ഞു.
കൗണ്‍സില്‍ സംസ്ഥാന ജന.കണ്‍വീനര്‍ കരീം കാരശ്ശേരി അധ്യക്ഷം വഹിച്ചു. മജ്ജമാറ്റല്‍ ശസ്ത്രക്രിയാനന്തര അണുബാധയെ തുടര്‍ന്ന് വളരെ പ്രശസ്തമായ ആശുപത്രികളില്‍ പോലും മരണനിരക്ക് ഉയരുന്നത് അന്വേഷണവിധേയമാക്കേണ്ടതുണ്ട്.വന്‍കിട സ്വകാര്യ ആശുപത്രികള്‍ ലാഭത്തിന്‍റെ വിഹിതം സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സക്കു ചെലവഴിക്കാന്‍ തയ്യാറാവണം. ഡി.എം.കെയര്‍ ഫൗണ്ടേഷന്‍ 100 കോടി രൂപ ചാരിറ്റിക്ക് വേണ്ടി നീക്കിവെച്ചത് സ്വാഗതാര്‍ഹമായ നടപടിയായിരുനു. എന്നാല്‍ ഇത് വഴിക്ക് വെച്ച് നിലയ്ക്കുന്ന സ്ഥിതിയുണ്ടായി. അത്തരം നീക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാവേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എസ്. പൃഥ്വിരാജ് സ്വാഗതവും സനല്‍ നന്ദിയും പറഞ്ഞു.