ദില്ലി : മങ്കി പോക്സ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാല.കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധര്‍ പുനെവാലയുടെ പ്രതികരണം. വാക്സിന്‍ വികസിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇക്കാര്യം മന്ത്രിയെ അറിയിച്ചു എന്നും പുനെവാല പറഞ്ഞു.അതിനിടെ, തൃശൂരില്‍ യു എ ഇയില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാന്‍ ആശാവര്‍ക്കര്‍മാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂര്‍ വാര്‍ഡിലും ആറാം വാര്‍ഡിലുമാണ് ജാഗ്രത നിര്‍ദേശം. സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മങ്കിപോക്സിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.