മഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടിയുടെ തീരുമാനം: സീതാറാം യെച്ചൂരി

Latest News

ന്യൂഡല്‍ഹി / തിരുവനന്തപുരം:പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ മഗ്സസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു കെ. കെ ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ.കെ ശൈലജ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നു നിരക്കാത്ത മഗ്സസയുടെ പേരിലുള്ള അവാര്‍ഡ് നിരസിച്ചതില്‍ താരതമ്യത്തിന്‍റെ ആവശ്യമില്ല. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുവെന്നും അവാര്‍ഡ് സ്വീകരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്നും അറിയിച്ചതായും ശൈലജ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍റെ പേരുള്ള അവാര്‍ഡ് ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് നല്‍കുന്നത് അപമാനിക്കാന്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും തൊഴിലാളി പ്രസ്ഥാനത്തിലെയും നൂറുകണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ആളുടെ പേരിലുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല. അതുകൊണ്ടാണ് മഗ്സസെ അവാര്‍ഡ് വാങ്ങേണ്ടെന്നു തീരുമാനിച്ചത് . അതു കൃത്യമായി മനസ്സിലാക്കിയ കെ.കെ ശൈലജയുടെ നിലപാട് പ്രശംസനീയമാണ്. എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ്ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്‍റ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *