തിരുവനന്തപുരം: മകളെ കാണാന്‍ വീട്ടിലെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം പേട്ട ചായക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.പ്രതി ലാലു പേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പുലര്‍ച്ചെ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും, കള്ളനാണെന്ന് കരുതി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ലാലു പറയുന്നത്. കത്തി കൊണ്ട് കുത്തിയ ശേഷം ഇയാള്‍ നേരെ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു. പയ്യന് വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തി പൊലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.